കുറ്റ്യാട്ടൂർ:- ജനാധിപത്യ മഹിളാസോസിയേഷൻ മണിയൂർ വെസ്റ്റ് വില്ലേജ് പള്ളിച്ചാൽ യൂണിറ്റിലെ വിജയികളെ അനുമോദിച്ചു.
സംസ്‌കൃതം, LSS, USS, SSLC,+2, Degree എന്നീ പരീക്ഷകളിൽ വിജയിച്ചവർക്ക് ജനാധിപത്യ മഹിളാസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി സ.ടി. വസന്തകുമാരി അനുമോദിച്ചു.
ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം വി.വി. ഷീല, വില്ലേജ് പ്രസിഡന്റ് പ്രിയ .പി.പി എന്നിവർ സംസാരിച്ചു. വി.വി. രേഷ്മ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ കെ രജനി സ്വാഗതവും, ലിഷി കെ നന്ദിയും പറഞ്ഞു.