ചേലേരി:-ചേലേരി സെൻട്രൽ പതിമുന്നാം വാർഡിൽ കുടുംബശ്രീ എ ഡി എസ് പൊതുസഭയും, ആരോഗ്യ ബോധ വൽകരണ ക്ലാസും സംഘടി പ്പിച്ചു. ചടങ്ങ് വാർഡ് മെമ്പർ വി. വി. ഗീത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾക്ക് ഡെങ്കിപ്പനി - മലേറിയ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു ,അനുഷഎന്നിവർ ക്ലാസെടുത്തു. തുടർന്ന് മലമ്പനി പരിശോധനക്കായി ക്ലാസിൽ പങ്കെടുത്തവരുടെ രക്ത സാമ്പിൾ ശേഖരിച്ചു. CDS ന്റെ നേതൃത്വത്തിൽ വാർഡിലെ 40 കിണറിലെ കുടിവെള്ള പരിശോധനയും നടത്തി. CDS ചെയർ പേഴ്സൺj ദീപ, CDS മെമ്പർ ഷീന, Ads സെക്രട്ടറി ശ്രീജ എന്നിവർ സംസാരിച്ചു.