കമ്പിൽ :- പറശിനിപ്പുഴയിൽ കാണാതായതായ ആളുടെ മൃതദേഹം കമ്പിൽ കടവിൽ വച്ച് കണ്ടെത്തി.
ഇന്ന് രാവിലെയാണ് പറശ്ശിനികടവ് കള്ള് ഷാപ്പിന് സമീപത്ത് വച്ച് ചന്ദ്രോത്ത് ബാലൻ (72) എന്നയാളെയാണ് കാണാതായത്.പുഴയുടെ സമീപം ചെരിപ്പും വസ്ത്രങ്ങളും ഉണ്ടായിരുന്നു.
ഇതേ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മണിക്കൂറുകൾക്കകം കമ്പിൽ കടവിൽ ഒരു മൃതദേഹം കണ്ടെന്ന വാർത്ത പുറത്തു വന്നു.
പറശിനി പുഴയുടെ കമ്പിൽക്കടവ് ഭാഗത്ത് കണ്ടെത്തിയ മുതദേഹം പറശിനിക്കടവ് സ്വദേശി ചന്ദ്രോത്ത് ബാലന്റെതാണെന്ന് തളിപ്പറമ്പ് പോലീസ് പിന്നീട് തിരിച്ചറിയുകയും ചെയ്തു.
ജാനൂട്ടിയാണ് പരേതൻ്റെ ഭാര്യ. മക്കൾ: ബൈജു, നിഷ, ബിജു.