കമ്പിൽ :- കടകളിലെ വിൽപന സാധനങ്ങൾ കടയ്ക്ക് പുറത്ത് നടപ്പാതയിലും റോഡിലുമായി സംഭരിച്ചു വയ്ക്കുന്നത് കാൽ നടയാത്രയ്ക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു.നടപ്പാത പൂർണ്ണമായും ബ്ലോക്ക് ചെയ്തു കൊണ്ടാണ് നിരവധിയായ സാധനങ്ങൾ ഇങ്ങനെ ഇറക്കി സ്റ്റോക്ക് ചെയ്ത് വയ്ക്കുന്നത്. ഇത് വൻ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്.
വഴിയാത്രികർ പൂർണ്ണമായും റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ് ഇവിടെ.ഇത് മൂലം ഉണ്ടാവുന്ന അപകട സാധ്യതയും ഏറെയാണ്. നടപ്പാതകളും റോഡും കൈയേറി വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം പ്രവൃത്തികൾ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് നീക്കം ചെയ്യാനാവശ്യമായ നടപടികൾ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.