കണ്ണാടിപറമ്പ ദേശസേവ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ഭാഷ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു


കണ്ണാടിപറമ്പ :- ദേശസേവ യു പി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും മറ്റു ഭാഷാ ക്ലബ്ബുകളുടെയും ഉദ്ഘാടനം കവിയും ഗായകനും സൈക്കോതെറാപ്പിസ്റ്റുമായ രഞ്ജിത്ത് മാസ്റ്റർ, മലപ്പട്ടം (RGMUPS അധ്യാപകൻ) നിർവഹിച്ചു.

സീനിയർ അസിസ്റ്റന്റ് ഇ ജെ സുനിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ, എം ബിന്ദു ടീച്ചർ, ഹംസ മാസ്റ്റർ, ഫൗസിയ ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു  സംസാരിച്ചു. ശിവാനി രഞ്ജിത്ത് സ്വാഗതവും അൻഷിക എൻ. വി നന്ദിയും രേഖപ്പെടുത്തി.


Previous Post Next Post