മയ്യിൽ :- പെരുവങ്ങൂർ എം വി ഗോപാലൻ സ്മാരക വായനശാല &ഗ്രന്ഥലയം പ്ലസ് ടു, എസ് എസ് എൽ സി , എൽ എസ് എസ് പരീക്ഷകളിൽ വിജയം കൈവരിച്ച പെരുവങ്ങൂർ നിവാസികളായ കുട്ടികളെ അനുമോദിച്ചു. ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് പെരുവങ്ങൂരിലെ വയോജന സംഘം "ശ്രദ്ധേയ " നൽകിയ ക്യാഷ് പ്രൈസും വിതരണം ചെയ്തു.
വായനശാല പ്രസിഡന്റ് കെ സി ബിജുമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ വിജയൻ അനുമോദന പ്രസംഗം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വായനശാല സെക്രട്ടറി കെ ശശി സ്വാഗതവും വാർഡ് മെമ്പർ എം പി സന്ധ്യ മുൻ പ്രസിഡന്റ് സി പി മുഹമ്മദ് എ നാരായണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീമതി ബീന പുഷ്പജൻ നന്ദി പ്രകാശിപ്പിച്ചു.