കണ്ണുർ: -കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ടും സുന്നി നേതാവുമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി നിര്യാതനായി. കെ.എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു വെെകീട്ട് 3.30 ഓടെയായിരുന്നു അന്ത്യം.