മനോജ് മാസ്റ്റർക്ക് അധ്യാപക വിദ്യാർത്ഥി സമൂഹത്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്


കണ്ണാടിപ്പറമ്പ:- 
ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ട അധ്യാപക ലോകത്തെ അതുല്യപ്രതിഭയായ  മനോജ് മാസ്റ്റർക്ക്  നാട് യാത്രയേകി. വിപുലമായ ശിഷ്യ സമ്പത്ത് കൈ മുതലായുള്ള മനോജ് മാഷെ യാത്രയാക്കാൻ നാട് ഒന്നാകെ ഇന്ന് കണ്ണാടിപ്പറമ്പ് സ്കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

 ദീർഘകാലം കണ്ണാടിപ്പറമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന മനോജ് മാസ്റ്ററുടെ അകാല വിയോഗം അക്ഷരാർത്ഥത്തിൽ നാടിനെയൊന്നാകെ ഞെട്ടിച്ചു. പ്രതികൂല കാലാവസ്ഥയിലും  രാവിലെ 9 മണിയോടെ കണ്ണാടിപ്പറമ്പ ഹൈസ്കൂളിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ കണ്ണാടിപ്പറമ്പ ഹൈസ്കൂൾ വിദ്യാർഥികൾ, പൂർവ്വ വിദ്യാർഥികൾ, സമീപത്തെ മറ്റു സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ,  രാഷ്ട്രീയ-സാംസ്കാരിക മേഖലാനേതാക്കൾ തുടങ്ങി ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനും ഭൗതികശരീരം ഒരു നോക്ക് കാണാൻ ഇന്ന് സ്കൂളിൽ എത്തിച്ചേർന്നത്.

 എസ്.പി.സി(സ്റ്റുഡന്റ് പൊലീസ് കേഡറ്റ്) അംഗങ്ങളായ വിദ്യാർഥികൾ അദ്ദേഹത്തിന് ആദരമർപ്പിച്ച് അവസാന സല്യൂട്ട് നൽകി. കൂടാതെ, മൃതദേഹം കാണാൻ തടിച്ചുകൂടിയ ജനങ്ങളെയും വാഹനഗതാഗതങ്ങളെയും നിയന്ത്രിച്ചത് ഇവർ ആയിരുന്നു.

തുടർന്ന് 10 മണിയോടെ വീട്ടിൽ എത്തിച്ച മൃതദേഹം കാണാൻ ജനങ്ങളൊഴുകി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ, ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ലോക്കൽ സെക്രട്ടറി കെ ബൈജു, ഇ ഗംഗാധരൻ എന്നിവർ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.

നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പ്രജിത്ത് മാതോടം, കെ.എൻ മുസ്തഫ, കെ.എസ്.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, ടി.കെ ഗോവിന്ദൻ മാസ്റ്റർ, എൻ സുകന്യ, പി.വി ഗോപിനാഥ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.സി മഹേശൻ മാസ്റ്റർ, കെ.എസ്.ടി.എ കെ.പി.എസ്.ടി.എ നേതാക്കൾ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 

ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് വെച്ച് മൃതദേഹം സംസ്കരിച്ചു.പയ്യാമ്പലത്ത് വെച്ചു ചേർന്ന അനുശോചന യോഗത്തിൽ ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് സ്വാഗതം ചെയ്തു. പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി മഹേശൻ, കെ.പി സുധാകരൻ, പ്രിൻസിപ്പാൾ ഇ രാധാകൃഷ്ണൻ, ഇ ഗംഗാധരൻ, എം സുജിത്ത് എന്നിവർ സംസാരിച്ചു.

ദീർഘകാലം കണ്ണാടിപ്പറമ്പ ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ മാർച്ച് 31ന് ആണ് വിരമിച്ചത്. കെ.എസ്.ടി.എ മുൻ സബ്ജില്ലാ വൈസ് പ്രസിഡൻ്റായിരുന്നു.ദീർഘകാലം സയൻസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ തുടക്കം മുതൽക്കേ സജീവമായിരുന്ന അദ്ദേഹം സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചു. രസതന്ത്രത്തിന്റെ കോർ എസ്.ആർ.ജി ഗ്രൂപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 




Previous Post Next Post