റോഡിലെ വെള്ള കെട്ട് കാൽനടയാത്രയ്ക്ക് പ്രയാസമാകുന്നു


കമ്പിൽ :-
കമ്പിൽ ചെറുക്കുന്ന് റോഡിൽ കുണ്ടത്തിൽ ജംഗ്ഷന് സമീപം വെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രക്ക് പ്രയാസമാകുന്നു.

വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

ഈ ശോച്യാവസ്ഥയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംഘമിത്ര കലാ സംസ്കാരിക കേന്ദ്രം ആവശ്യപെട്ടു.

Previous Post Next Post