ചേലേരി:- ചേലേരി അമ്പലത്തിന് സമീപം സ്ഥാപിച്ച കോൺഗ്രസ് കൊടിമരം നശിപ്പിച്ച നിലയിൽ കണ്ടെത്തി.CUC സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിമരമാണ് നശിപ്പിക്കപ്പെട്ടത്.
ഇന്ന് രാവിലെയാണ് നശിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊടിമരം നശിപ്പിക്കപ്പെട്ടതിൽ ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ പ്രതിഷേധം രേഖപ്പെടുത്തി.