കനത്ത കാറ്റിലും മഴയിലും കയരളത്ത് വീട് തകർന്നു

 


കയരളം
:-കനത്ത മഴയിലും കാറ്റിലും കയരളം കരക്കണ്ടത്തെ തെയ്യത്തും വളപ്പിൽ മാധവിയുടെ ആൾതാമസമില്ലാത്ത വീട് തകർന്നു. ലൈഫ് ഭവന പദ്ധതിയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ നൽകിയ വീട്ടിലാണ് മാധവിയും കുടുംബവും താമസിക്കുന്നത്. പുതിയ വീടിന്റെ വയറിംഗ് പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. വൈദ്യുതി കണക്ഷൻ വേഗത്തിൽ ലഭിക്കാനുള്ള നടപടി സ്വീകരിച്ചതായി സ്ഥലം സന്ദർശിച്ച മയ്യിൽ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് അറിയിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി സമയ ബന്ധിതമായി വീടിന്റെ പണി പൂർത്തിയാക്കി മാറ്റി പാർപ്പിക്കാൻ കഴിഞ്ഞതു കൊണ്ട് വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നു മുൻ മെമ്പർ പി പി ശ്രീജ പറഞ്ഞു. പഞ്ചായത്തംഗം കെ ശാലിനി, സി വി അനൂപ് എന്നിവരും സ്ഥലം സന്ദർശിച്ചു.

Previous Post Next Post