കൊളച്ചേരി :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണു മരിച്ച കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ സ്റ്റേഷനിലേക്ക് കാവുചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ ഞായറാഴ്ച രാവിലെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
ജൂലൈ 10 ഞായറാഴ്ച രാവിലെ 10 മണിക്കാണ് ധർണ്ണ.