മയ്യിൽ : കയരളം നോർത്ത് എ എൽ പി സ്‌കൂളിന് മാനേജ്‌മെന്റ് സമ്മാനിച്ച സ്‌കൂൾ ബസിന്റെ ഫ്‌ളാഗ് ഓഫ് മുൻ ആരോഗ്യവകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചർ നിർവഹിച്ചു. സ്‌കൂളിന്റെ ഏറെ നാളത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവുകയാണ്.
മയ്യിൽ ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ പുരസ്‌കാര ജേതാവ് കെ പി കുഞ്ഞികൃഷ്ണൻ, പി കെ ദിനേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വായന വാരാചരണത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് സ്‌കൂളിന് 10,000 രൂപയുടെ പുസ്‌തകങ്ങൾ സമ്മാനിച്ചിരുന്നു.