മയ്യിൽ:- അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് യുവതി യുവാക്കളെ പ്രാപ്തമാക്കുന്നതിന് മയ്യിൽ ഗ്രാമപഞ്ചായത്തും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് പുനർജ്ജനി ജീവൻ രക്ഷാ പരിശീലനം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്‌ന ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ അധ്യക്ഷനായി. ഐ എം എ തളിപ്പറമ്പ് പ്രസിഡണ്ട് അനൂപ് അബ്ദുൽ റഷീദ് പദ്ധതി വിശദീകരിച്ചു.ജില്ലാ കൺവീനർ ഡോക്ടർ കെ ടി മാധവൻ ക്ലാസ് എടുത്തു. ഡോ.കുഞ്ഞിക്കണ്ണൻ, ഡോ. രമേശൻ, ഡോ. രാഹുൽ കൃഷ്ണ ഡോ.ജിഷ്ണു എന്നിവർ പരിശീലനം നൽകി.
തെരഞ്ഞെടുത്ത നൂറോളം വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി വി അനിത നന്ദിയും പറഞ്ഞു.