മയ്യിൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു;പാലത്തുങ്കര യൂണിറ്റ് ചാമ്പ്യൻമാർ

 


മയ്യിൽ:- SSF മയ്യിൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി പാലത്തുങ്കര ഇസ്സതുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ സമീർ കെ കെ ( എക്സൈസ് ഓഫീസർ വിമുക്തി മിഷൻ കണ്ണൂർ ) ഉദ്ഘാടനം നിർവഹിച്ചു.9 യൂണിറ്റിൽ നിന്നും തിരഞ്ഞെടുത്ത 250 ഓളം പ്രതിഭകൾ വിത്യസ്ത വിഭാഗങ്ങളിലായി മത്സരിച്ചു.

സമാപന സംഗമം SYS കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് നരിക്കോട് ഉദ്ഘാടനം നിർവഹിച് സന്ദേശ പ്രഭാഷണം നടത്തി.മുഴുവൻ മത്സരഫലങ്ങളും പുറത്ത് വന്നപ്പോ 344 പോയന്റ് നേടി പാലത്തുങ്കര ചാമ്പ്യൻമാരായി. 231 പോയന്റ് നേടി കടൂർ, പഴശ്ശി യൂണിറ്റുകൾ രണ്ടാം സ്ഥാനത്തും 159 പോയന്റ് നേടി കണ്ടക്കൈ മൂന്നാം സ്ഥാനവും നേടി

Previous Post Next Post