മയ്യിൽ:-അകാലത്തിൽ മരണപ്പെട്ട മയ്യിലിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യം നരിക്കാടൻ ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്ക് സിപിഐ(എം) കടൂർ ബ്രാഞ്ച് കമ്മിറ്റി ബസ് കാത്തിരിപ്പുകേന്ദ്രം ഒരുക്കി. കടൂർ ഗണപതി ക്ഷേത്രത്തിനു സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ കെ റിജേഷ് ഉദ്ഘാടനം ചെയ്തു.
ഒരുകാലത്ത് നാടിന്റെ കൂട്ടായ്മയുടെ ഇടമായിരുന്നു ഇത്തരം കേന്ദ്രങ്ങളെന്ന് ഉദ്ഘാടകൻ പറഞ്ഞു. കെ ബാലൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം പി രാജേഷ്, വി സന്തോഷ് എന്നിവർ സംസാരിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റപ്പെട്ട മറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുനർനിർമിച്ച് ഉടൻ നാടിന് സമർപ്പിക്കും.