നാറാത്ത്:-ദിവസേന നിരവധി ആളുകൾ പരിശോധനയ്ക്ക് എത്തുന്ന നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാരുടെ സേവനം ഇല്ലാത്തതിനാൽ ഈ മാറിയ കാലാവസ്ഥയിലെ വൈറൽ പനി,ചുമ മറ്റു ബുദ്ധിമുട്ടുകളുമായി വന്നെത്തുന്ന രോഗിഗൾക് ബുദ്ധിമുട്ട് വീണ്ടും വർദ്ദിക്കയാണ്.വൃദ്ധരും, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും, കുട്ടികളുമാണ് ഈ വിഷയത്തിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്ന ജനങ്ങൾക്ക് ഒ. പി പരിശോധനക്ക് ആവിശ്യത്തിന് ഡോക്ടറെയും ഫാർമസിസ്റ്റുകളേയും നിയമിക്കണമെന്നും ഒ. പി പരിശോധന വൈകുന്നേരം വരെ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ DMO ക്ക് എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. പഞ്ചായത്ത് അധികാരികളുമായി സംസാരിച്ച് അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഡിഎംഒ പറഞ്ഞു.
നിവേദന സംഘത്തിൽ SDPI നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ കമ്പിൽ, റാഫി നാറാത്ത്, മുസ്തഫ കമ്പിൽ എന്നിവർ സംബന്ധിച്ചു.