നാറാത്ത് തെങ്ങ് പൊട്ടി വീണ് മരണപ്പെട്ട യുവതിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു

 


കണ്ണൂർ: - കഴിഞ്ഞ ദിവസം നാറാത്ത് കല്ലുരിക്കടവ് കനത്ത കാറ്റിൽ തെങ്ങ് പൊട്ടി വീണ് മരണപ്പെട്ട തമിഴ് നാട് മധുര സ്വദേശിനിയ   ഈശ്വരി(18) മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.

മൃതദേഹം  ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടം ചെയ്തത്തിന് ശേഷം നാറാത്ത് ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട്  കെ രമേശൻ, വാർഡ് മെമ്പർ മാരായ സൈഫുദ്ധീൻ നാറാത്ത്, വി വി ഷാജി, എന്നിവർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.തുടർന്ന് തമിഴ് നാട്ടിൽ നിന്ന് എത്തിയ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും, ജന പ്രധിനിധികളുടെയും സാന്നിധ്യത്തിൽ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

Previous Post Next Post