കടൂരിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

 


മയ്യിൽ:-മയ്യിൽ കടൂരിൽ ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. കടൂരിലെ എൻ.വി ഷീബയുടെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണവും പണവും മോഷണം പോയത്. ഇരിട്ടിയിൽ സ്കൂൾ അധ്യാപികയായ ഇവർ ഇരിട്ടിയിലാണ് താമസം. 

ഇന്നലെ രാവിലെ കടൂരിലെ വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. ഷെൽഫിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post