മട്ടന്നൂർ:- മട്ടന്നൂർ പത്തൊൻപതാം മൈലിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ മറ്റൊരു അസം സ്വദേശിയും മരിച്ചു. സ്ഫോടനത്തിൽ നേരത്തെ മരണപ്പെട്ട ആളുടെ മകനാണ് ഇപ്പോൾ മരിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ ആയിരുന്നു സംഭവം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. അസം സ്വദേശി ഫസൽ, മകൻ ഷുഹൈദുൽ എന്നിവരാണ് മരിച്ചത്.