മയ്യിൽ :- കേരളത്തിലെ ആദ്യത്തെ വൃക്ക ഡോണറായ മയ്യിൽ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി (100) നിര്യാതയായി.
സ്വന്തം സഹോദരൻ പി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് 41 വർഷം മുമ്പ് ആണ് വൃക്ക നൽകിയത്.സ്വീകരിച്ച പി.പി.കുഞ്ഞിക്കണ്ണൻ 10 വർഷം മുമ്പ് മരിച്ചു.
വെല്ലൂർ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞത്.
പരേതനായ ഗോവിന്ദൻ (നണിശേരി) യാണ് ഭർത്താവ് . ചന്ദ്രിക (CPIM ഒറപ്പടി നോർത്ത് ബ്രാഞ്ച് മെമ്പർ) പരേതരായ ശാന്ത (കുറ്റിക്കോൽ ), ദാമോദരൻ, സുമതി എന്നിവർ മക്കളാണ്.
പരേതരായ ഗോപാലൻ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, നാരായണൻ, കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്
മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ന, വൈസ് പ്രസിഡണ്ട് എ ടി ചന്ദ്രൻ , GSTU മുൻ സംസ്ഥാന സെക്രട്ടറി കെ സി രാജൻ മാസ്റ്റർ,സി.പി.ഐ എം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, പി.പി.രമേശൻ, കെ.സി ഗണേശൻ, രവി മാണിക്കോത്ത്, ടി.പി. മനോഹരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ നടക്കും.