മയ്യിൽ :- ഡി വൈ എഫ് ഐ- ബാലസംഘം കടൂർ യൂണിറ്റ്, യുവധാര കടൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജയോത്സവവും ഫ്രീഡം സ്ട്രീറ്റിന്റെ മുന്നോടിയായി യുവസഭയും സംഘടിപ്പിച്ചു.
ചായമുറിയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പരിധിയിലെ മുഴുവൻ എസ് എസ് എൽ സി, ഹയർസെക്കണ്ടറി വിജയികളെയും അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സി ജിതിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി വിപിൻ അധ്യക്ഷനായി. മേഖല കമ്മിറ്റി അംഗങ്ങളായ കെ വൈശാഖ്, സി പ്രശാന്ത് എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ സിജീഷ് സ്വാഗതവും ബാലസംഘം യൂണിറ്റ് സെക്രട്ടറി കെ പൃഥ്വി നന്ദിയും പറഞ്ഞു.