പാമ്പുരുത്തി:-ഇരുപത്തിയൊമ്പതാമത് എസ് എസ് എഫ് കൊളച്ചേരി സെക്ടർ സാഹിത്യോത്സവ് പാമ്പുരുത്തിയിൽ പ്രൗഢസമാപനം. ഏട്ട് യൂണിറ്റുകളിൽ നിന്ന് ഇരുന്നൂറോളം കലാപ്രതിഭകൾ മാറ്റുരച്ചു സാഹിത്യോത്സവ്ഉദ്ഘാടന സംഗമം സാഹിത്യോത്സവ് പ്രോഗ്രാം കൺവീനർ റിസ്‌വാൻ കാവുംചാൽ സ്വാഗതവും .ചെയർമാൻ ജഅഫർ പള്ളിപ്പറമ്പിന്റെ അധ്യക്ഷതയിൽ എസ് എം എ ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് ദാരിമി ഉദ്ഘാടനം നിർവഹിച്ചു.
ഒന്നാം സ്ഥാനം കാവും ചാലും രണ്ടാം സ്ഥാനം പള്ളിപ്പറമ്പും, മൂന്നാം സ്ഥാനം കോടിപ്പോയിൽ യൂണിറ്റും കരസ്ഥമാക്കിഅഹ്മദ് കാവുംചാൽ, ബിശ്ർ പള്ളിപ്പറമ്പ് തുടങ്ങിയവർ കലാപ്രതിഭ, സർഗ്ഗപ്രതിഭ പട്ടങ്ങൾ നേടി.സമാപന സംഗമം സ്വാഗതസംഘം കൺവീനർ ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി സ്വാഗതവും ചെയർമാൻ കലാം മൗലവിയുടെ അധ്യക്ഷതയിൽ കണ്ണൂർ പ്രസ് ക്ലബ് ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഷാനിഫ് ഉളിയിൽ സന്ദേശപ്രഭാഷണം നടത്തി തുടർന്ന് എസ് എസ് എഫ് കമ്പിൽ ഡിവിഷൻ പ്രസിഡന്റ് സുഹൈൽ സഖാഫി ഫ
ലപ്രഖ്യാപനം നടത്തി.സമസ്ത കണ്ണൂർ ജില്ല സെക്രട്ടറി അഷ്‌റഫ് സഖാഫി, എസ്എസ്എഫ് ജില്ലാ സെക്രട്ടറി സാലിം പാമ്പുരുത്തി,ഡിവിഷൻ സെക്രട്ടറി അബൂബക്കർ കണ്ടക്കൈ എസ്‌വൈഎസ് കമ്പിൽ സോൺ സെക്രട്ടറി അഷ്റഫ് ചേലേരി എന്നിവർ പ്രസംഗിച്ചു.സമിതി മെമ്പർ സിദ്ദീഖ് നന്ദിപറഞ്ഞു.