കണ്ണാടിപ്പറമ്പ്:-ലഭ്യമായ കഴിവുകൾ സമുദായത്തിൻ്റെ ഉന്നമനത്തിനായി യഥാവിധി വിനിയോഗിച്ച വരാണ് മർഹൂം പാലത്തായി മൊയ്തു ഹാജിയും ഉസ്താദ് മുഹമ്മദ് ഫാസി മൗലവിയുമെന്ന് ദാറുൽ ഹസനാത്തിൽ നടന്ന അനുസ്മരണ പ്രാർഥനായോഗത്തിൽ നേതാക്കൾ ഓർമ്മിപ്പിച്ചു.എൻ.സി മുഹമ്മദ് ഹാജി അധ്യക്ഷനായി.കെ.എൻ മുസ്തഫ അനുസ്മരണ ഭാഷണം നടത്തി.
സമാപന പ്രാർഥനക്ക് ഹസനാത്ത് പ്രിൻസിപ്പാൾ സയ്യിദ് അലി ബാ അലവി തങ്ങൾ നേതൃത്വം നൽകി. അനസ് ഹുദവി, ഫാറൂഖ് ഹുദവി, ഉനൈസ് ഹുദവി, അസ്ലം ഹുദവി, വി.എ മുഹമ്മദ് കുഞ്ഞി, ഈസ പള്ളിപ്പറമ്പ് ,അജ്സൽ, കെ.പി ആലിക്കുഞ്ഞി, താജുദ്ദീൻ, പി.പി മുഹമ്മദ്,കെ.സി അബ്ദുള്ള, ശരീഫ് മാസ്റ്റർ, അസീസ് ഹാജി, നജ്മുദ്ദീൻ, ഖാലിദ് ഹാജി, റസാഖ് ഹാജി, പി.മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും എം.വി ഹുസൈൻ നന്ദിയും പറഞ്ഞു