വള്ളിയോട്ടുവയൽ ജയകേരള വായനശാലയിൽ വായനാ പക്ഷാചരണം സമാപിച്ചു

 


 മയ്യിൽ:-വള്ളിയോട്ടുവയൽ ജയകേരള വായനശാലയിൽ നടന്ന വായനാ പക്ഷാചരണത്തിന്റെ സമാപന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ:കെ.രാജഗോപാലൻ ഐ.വി. ദാസ് അസ്മരണ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി, എൽ.എസ്.എസ്. വിജയികളായ അനുവിന്ദ് സജിത്ത്, മാനവ് കെ.വി, ധ്രുവ സജീവൻ എന്നിവരേയും, വായനാ ദിന ക്വിസിൽ വിജയികളായ ധ്യാൻ . എം.മനോഹരൻ , ദേവന, ധ്രുവ . കെ.സജീവൻ എന്നിവരേയും അനുമോദിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. ഓമന സംസാരിച്ചു.                             വായനശാല പ്രസിഡണ്ട് ഇ.പി.രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതവും കെ.പി.ശ്രീ നന്ദിയും പറഞ്ഞു.

Previous Post Next Post