മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപന പ്രഭാഷണവും, ഐ.വി.ദാസ് അനുസ്മരണവും രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.
പുസ്തകവായനയോടൊപ്പം പ്രകൃതിയേയും വായിക്കുമ്പോഴാണ് വായന സാർത്ഥകമാകുന്നത്. പുസ്തകത്തിൻ്റെ ഗന്ധം വായനയിലെ വലിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതിയുടെ താളം പോലെ എഴുത്തിനും ഒരു താളമുണ്ട് അത് നഷ്ടമാകുമ്പോഴാണ് വായനക്കാർ പുസ്തകങ്ങളിൽ നിന്ന് അകലുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ.കെ. ബാലൻ, പി.ഹരിശങ്കർ മാസ്റ്റർ, പി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.ദിലീപ് കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ചടങ്ങിൽ കെ.കെ. ഭാസ്കരൻ (പ്രസി.സി.ആർ.സി) അദ്ധ്യക്ഷത വഹിച്ചു. പി.കെ.പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു.