കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ ഉദയ ജ്യോതി ഹാളിൽ വച്ച് ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസും മൾട്ടി മീഡിയാ പ്രസൻ്റേഷൻ ക്ലാസും നടത്തപ്പെടുന്നു.
കണ്ടക്കൈ എ എൽ പി സ്കൂൾ പ്രധാനധ്യാപകൻ സി വിനോദ് മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.
റിട്ട. പ്രധാനധ്യാപകനും വിജ്ഞാന വീഥി കോ-ഓർഡിനേറ്ററുമായ സി കെ സുരേഷ് ബാബു മാസ്റ്റർ മൾട്ടി മീഡിയാ പ്രസൻ്റേഷൻ ക്ലാസ് നടത്തി. ഉദയ ജ്യോതി സംഘം പ്രസിഡൻ്റ് അഡ്വ.സി.ഒ. ഹരീഷ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു.
ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ സിയോണ ജനീഷ് ,അൻവിയ സി എന്നിവരും U P വിഭാഗത്തിൽ ശ്യാംദേവ് എം ഹരീഷ്, അമന്യു സി എന്നിവരും High School വിഭാഗത്തിൽ ദേവിക എം ആർ, ഫാത്തിമത്ത് റന. എ എന്നിവരും Open To All വിഭാഗത്തിൽ കൃഷ്ണപ്രീയ എം, ആവണി എം എന്നിവരും വിജയികളായി.
കെ പി മഹീന്ദ്രൻ, വി പി പവിത്രൻ, സി ഒ മോഹനൻ, സുരേഷ് കുമാർ എം പി, ധനേഷ് എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.