മയ്യിൽ :- കണ്ടക്കൈ സമര പഠന ഗവേഷണ കേന്ദ്രം & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സി.കെ.ശേഖരൻ മാസ്റ്റർ അവാർഡ് നേടിയ ജില്ലയിലെ പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകൻ പി.കെ. കുഞ്ഞിക്കൃഷ്ണനെ ആദരിച്ചു.എം.സി. ശ്രീധരൻ ഉപഹാരം നൽകി.
തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിനോദ് നമ്പ്രം " ചണ്ഡാലഭിക്ഷുകി നൂറാം വാർഷികം - പുതിയ കാലത്തൊരു പുന്നർ വായന' ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അനുമോദന - സാംസ്കാരിക സമ്മേളനത്തിൽ കെ.ശ്രീധരൻ ആധ്യക്ഷം വഹിച്ചു. പി.പി. സുരേഷ് ബാബു സ്വാഗതവും ഇ.കെ നാരായണൻ നന്ദിയും പറഞ്ഞു.