മയ്യിൽ :- DYFI വള്ളിയോട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി.-പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി സരുൺ.സി.കെ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ശ്രുതി.എം.വി അധ്യക്ഷത വഹിച്ചു. DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സ.വിഷ്ണു. പി.പി ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. DYFI മയ്യിൽ മേഖല ജോയിന്റ് സെക്രട്ടറി സ.നിഖിൽ.വി. ആശംസ അറിയിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി രാഹുൽ.ഇ.കെ നന്ദി പറഞ്ഞു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.