മയ്യിൽ കവിയോട് ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയ ത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ :-
മയ്യിൽ കവിയോട് ചാൽ, ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസി ഷൺമുഖദാസ് സ്മരണാർത്ഥം ഏർപ്പെടുത്തിയ പൊതുപ്രവർത്തകൻ ഉള്ള പുരസ്കാരംനേടിയ ഡോക്ടർ ഐ ഭവദാസൻ നമ്പൂതിരി, കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരം നേടിയ കെ പി കുഞ്ഞികൃഷ്ണൻ എന്നിവരെ ആദരിച്ചു.

 ചടങ്ങിൽ സികെ പ്രേമരാജൻ സ്വാഗതവും വി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ മുൻ സംസ്ഥാന സെക്രട്ടറി കെ സി ഹരികൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു ആദര സമർപ്പണം നടത്തി.

 ഇ എം രമേശൻ, ഒ എം അജിത്ത് മാസ്റ്റർ മാസ്റ്റർ ടി ബാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ടി പ്രദീപ് നന്ദി പറഞ്ഞു.





Previous Post Next Post