മയ്യിൽ :- ഉച്ചഭക്ഷണത്തിന്റെ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപി എസ് ടി എ തളിപ്പറമ്പ് സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ല ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
സമരം കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ശ്രീ ഇ കെ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് ശ്രീമതി ജലജ കുമാരി പി വി അധ്യക്ഷത വഹിച്ചു . സബ്ബ് ജില്ല സെക്രട്ടറിമുഫീദ് കെ.എം സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് എ കെ ഹരീഷ് കുമാർ,ശിശുപാൽ പി പി, താജുദ്ദീൻ കെ പി ,സുവിന, സുധാദേവി എന്നിവർ സംസാരിച്ചു.