കടലാസിൽ ഉണ്ടാക്കുന്ന ഷൈനയുടെ വർണ്ണ പൂക്കൾ ശ്രദ്ധേയമാവുന്നു


കൊളച്ചേരി :-
കടലാസ്  കൊണ്ട് വർണ്ണ പൂക്കൾ നിർമ്മിക്കുകയാണ് കൊളച്ചേരി പഞ്ചായത്ത്  കുടുംബശ്രീ CDS മെമ്പറായ എ ഷൈന.വിവിധ നിറത്തിലുള്ള കടലാസുകൾ , ഫെവിക്കോൾ, ഈർക്കിൾ , പേപ്പർ ഗ്ലാസുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 

മരപ്പൊടി ഫെവിക്കോളിൽ കുഴച്ചുണ്ടാക്കുന്ന മിശ്രിതത്തിലാണ് പൂക്കൾ ഉറപ്പിച്ച് നിർത്തുന്നത്.സ്കൂൾ കുട്ടികൾക്കും , മറ്റ് ആവശ്യക്കാർക്കും നിർമ്മിച്ച് നൽകുന്നുണ്ട്. സൗജന്യമായാണ് നൽകുന്നത് .

സജീവ കുടുംബശ്രീ പ്രവർത്തകയായ ഷൈന പൊങ്കുത്തി ലക്ഷം വീട് കോളനിയിലാണ് താമസം.നല്ലൊരു ഗായിക കൂടിയാണ് ഷൈന.

Previous Post Next Post