കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1991ബാച്ച് SSLC സഹപാഠി കൂട്ടായ്മയായ "മെമ്മറീസ് 91" ബാച്ചിലുള്ളവരുടെ കുട്ടികളിൽ SSLC, Plus 2 പരീക്ഷയിൽ വിജയിച്ചവർക്ക് കമ്പിൽ സംഘമിത്രയിൽ വെച്ച് അനുമോദനം നൽകി.
ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.തുടർന്ന് ASAP ട്രയിനർ ശ്രീ. ഭാനുപ്രകാശ് സി. പി. കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശക്ലാസ് നടത്തി.
ചടങ്ങിൽവെച്ച് സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി.ടി.പി സുനിൽ നിന്ന് കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.
രജിത്ത് നാറാത്ത് , മനോജ് ചെറുപഴശ്ശി , വിപി നൗഷാദ് , ഉണ്ണി പടിഞ്ഞാറേവീട്, ശ്രീജ എന്നിവർ പങ്കെടുത്തു.