ശബരിമല അയ്യപ്പന് 107 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ച് ഭക്തൻ

 



 അയ്യപ്പന് 107.75 പവൻ തൂക്കമുള്ള സ്വർണ മാല വഴിപാടായി സമർപ്പിച്ച് ഭക്തൻ. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വർണമാല വഴിപാടായി സമർപ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമർപ്പിച്ചത്.

സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ശബരിമലയിൽ ദർശനത്തിന് എത്തിയത്. തുടർന്ന് നടയിൽ സ്വർണമാല സമർപ്പിക്കുക ആയിരുന്നു. ലെയർ ഡിസൈനിലുള്ള മാലയാണിത്. ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വർണത്തിന്റെ വിപണി വിലയും കണക്കാക്കിയാൽ മാലക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.

Previous Post Next Post