മയ്യിൽ :- രാജീവ്ജിയുടെ 78-ാം ജന്മദിനം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിഭവനിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ.സി. ഗണേശൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് വൈസ്.പ്രസിഡന്റ് എ.കെ. രുഗ്മിണി അമ്മ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേര്യൻ, കർഷക കോൺഗ്രസ് പ്രസിഡന്റ് എ.കെ.ബാലകൃഷ്ണൻ , കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി P.V. സന്തോഷ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യു .മുസ്സമ്മൽ എന്നിവർ പ്രസംഗിച്ചു.