ഇരിട്ടി:-പന്ത്രണ്ടുകാരൻ ബൈക്കോടിച്ചതിന് പിതാവായ ബൈക്കുടമയിൽനിന്ന് 13,500 രൂപ പിഴയീടാക്കി.ആറളം പോലീസാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിചെയ്ത കുറ്റത്തിന് പിതാവിൽനിന്ന് പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥി പിതാവിന്റെ ബൈക്കിൽ ആറളം-ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽഫോണിൽ ചിത്രീകരിച്ച് ആറളം എസ്.ഐ. വി.വി. ശ്രീജേഷിന് കൈമാറി. ഇതേ തുടർന്ന് പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്ത് 13,500 രൂപ രൂപ പിഴയീടാക്കി ബൈക്ക് വിട്ടുനൽകി.