കണ്ണൂർ:-ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം. എം.വിജിൻ, എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.പി.സഹദേവൻ, എ.പി.അബ്ദുള്ളക്കുട്ടി, എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി വി.കെ.കുഞ്ഞിരാമൻ, കെ.സി.ഹരികൃഷ്ണൻ, പി.ഹരീന്ദ്രൻ, പി.കെ.വിജയൻ, കെ.ചന്ദ്രൻ, കെ.സന്തോഷ്, പി.വി.ഗോപിനാഥ്, കെ.സി.സോമൻ നമ്പ്യാർ, എ.പ്രദീപൻ, സി.പി.സന്തോഷ് കുമാർ, എം.ഗംഗാധരൻ, എം.കെ.മുരളി തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. നിര്യാണത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അനുശോചിച്ചു
ശവസംസ്കാരത്തിനുശേഷം വീട്ടുമുറ്റത്ത് അനുശോചനയോഗം ചേർന്നു. കെ.വി.സുമേഷ് എം.എൽ.എ. അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, വിവിധ കക്ഷിനേതാക്കളായ എൻ.അനിൽകുമാർ, വി.രജിത്ത്, കെ.പി.മോഹനൻ എം.എൽ.എ., പി.ആർ.രാജേഷ്, യു.പി.മുഹമ്മദ് കുഞ്ഞി, സി.രവീന്ദ്രൻ, കാസിം ഇരിക്കൂർ, പി.വി.അബ്ദുള്ള, സി.ധീരജ്, പി.ശിവദാസൻ, ടി.കെ.ഗോവിന്ദൻ, പി.പവിത്രൻ, പോലീസ് സബ് ഇൻസ്പെക്ടർ പി.വി.തമ്പാൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ എന്നിവർ സംസാരിച്ചു.
ബെർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗത്തിൽ സി.പി.ഐ. (എം.എൽ.) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.വി. വസന്തൻ, കെ.പി. പവിത്രൻ, പി.വി. പദ്മനാഭൻ, വിനോദ്കുമാർ രാമന്തളി എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇംത്യാസ്, സി.പി. മുസ്തഫ, എ. ജാഫർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു