മയ്യിൽ :- ന്യൂനപക്ഷ സാംസ്കാരിക സമിതി മയ്യിൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ മാനവമൈത്രി എന്ന മുദ്രാവാക്യമുയർത്തി സപ്തംബർ 25 ന് കോറളായി ദ്വീപിൽ വെച്ച് നടത്തപ്പെടുന്ന സർഗ്ഗ സംഗമം 2022 പരിപാടിയുടെ സംഘടക സമിതി രൂപീകരണം കോറളായി എ കെ ജി സ്മാരക വായനശാലയിൽ വെച്ച് നടന്നു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഏ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സാംസ്കാരിക സമിതി ഏരിയാ പ്രസിഡണ്ട് AP സഹീർ അദ്ധ്യക്ഷത വഹിച്ചു .ഏരിയാ സെക്രട്ടറി സി പി നാസർ വിശദീകരണം നടത്തി . പി വി മോഹനൻ , Mഅസൈനാർ, CP മുഹമ്മദ് എന്നിവർ സംസാരിച്ചു.
എം.അസൈനാർ, എ പി സുചിത്ര, NP അബ്ദുൾ അസീസ്, റിനു സി എന്നിവർ രക്ഷധികാരികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ :
എ ടി രാമചന്ദ്രൻ (ചെയർമാൻ), പി വി മോഹനൻ, സലാം ഹാജി (വൈസ് ചെയർമാൻ), റസാഖ് മാസ്റ്റർ (കൺവീനർ), മുഹമ്മദ് ആഷിക്, പി പി മുഹമ്മദ് റജീസ് (ജോയിന്റ് കൺവീനർ), സി വി ശാദുലി (ട്രഷറർ) വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.