കുറ്റ്യാട്ടൂർ :- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരണപ്പെട്ടു.കുറ്റ്യാട്ടൂർ ALPS അധ്യാപകനായ ശ്രീകണ്ഠപുരം കണിയാർ വയൽ സ്വദേശിയായ അമർനാഥ് പടിയ്ക്കൽ (24 ) ആണ് അൽപം മുമ്പ് മരണപ്പെട്ടത്.
ഇന്നലെ പെരുവളത്ത് പറമ്പിൽ വെച്ച് റോഡപകടത്തിൽ സാരമായി പരിക്കേറ്റ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
മൃദദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ.ആശുപത്രിയിലേക്കു മാറ്റും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ നടത്തും.