നാറാത്ത് :- നാറാത്ത് പെരുമലയനായി ആചാരപ്പെടുത്തുന്ന എം വി ബാലകൃഷ്ണ പണിക്കരെ ആദരിക്കൽ ചടങ്ങ് സെപ്തംബർ 4ന് ഞായറാഴ്ച നാറാത്ത് മുച്ചിലോട്ട് ഭഗവതി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ചിറക്കൽ രവീന്ദ്ര വർമ്മ വലിയ രാജയിൽ നിന്ന് എം വി ബാലകൃഷ്ണ പണിക്കർ കോലപ്പെരുമലയനായി ആചാരപ്പെടുത്തൽ ചടങ്ങ് ഞായറാഴ്ച ചിറക്കൽ കൊട്ടാരത്തിൽ വച്ച് നടക്കും.
തുടർന്ന് നാറാത്ത് ക്ഷേത്ര കൂട്ടായ്മ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.വി ബാലകൃഷ്ണ പണിക്കരെ ആനയിച്ച് നാറാത്ത് പാണ്ഡ്യം തടത്തിൽ നിന്ന് വാദ്യഘോഷങ്ങളോടെ മുച്ചിലോട്ട് ഭഗവതി ഓഡിറ്റോറിയത്തിൽ എത്തിച്ചേരും.
ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് ചിറക്കൽ കോവിലകത്തെ രവീന്ദ്ര വർമ്മ വലിയ രാജ ഉദ്ഘാടനം ചെയ്യും.
കെ വി സുമേഷ് എം. എൽ. എ ആദരിക്കൽ ചടങ്ങ് നടത്തും.ക്ഷേത്ര കൂട്ടായ്മ പ്രസിഡന്റ് എം പി ജനാർദ്ദനൻ അധ്യക്ഷത വഹിക്കും.