ഷാർജയിൽ വാഹനാപകടം; തലശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു

 


ദുബൈ:- ഷാർജയിലെ സജയിൽവാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അർഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്(46) എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നിൽ ട്രെയിലർ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു. അർഷദിന്റെ പിതാവ്: ഉമ്മർ. മാതാവ്: റാബി. ലത്തീഫിന്റെ പിതാവ്: പാറക്ക താഴ അബ്ദുല്ലക്കുട്ടി, മാതാവ് സൈനബ.

Previous Post Next Post