മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി.യുടെ നേതൃത്വത്തിലുള്ള വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു


മയ്യിൽ :-
മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി.യുടെ കീഴിൽ ആദ്യത്തെ വായനക്കൂട്ടമായ മയ്യിൽ ഈസ്റ്റ് വായനക്കൂട്ടത്തിൻ്റെ ഉദ്ഘാടനം ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരന്റെ വീട്ടുമുററത്ത് ശാസ്ത്ര സാഹിത്യ പരിഷത് മുൻ സംസ്ഥാന സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. 

വായനയിലൂടെ ലഭിക്കുന്ന അറിവ് വായനക്കാരനെ ഭാവനയുടെ പുതുലോകത്തേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സീനഗിരീഷ് ബന്യാമിൻ്റെ നോവൽ ആടുജീവിതം സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു.

   തുടർന്നു നടന്ന ചർച്ചയിൽ ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ, സെക്രട്ടറി പി.കെ.പ്രഭാകരൻ, പത്മാവതി ടീച്ചർ, യശോദ ടീച്ചർ, ജ്യോതി, ജിഷ,ജിഷ ഗണേഷ്, സജിത, വർഷ, മീരജ എന്നിവർ പങ്കെടുത്തു.

    കെ.സ്വർണ്ണലത അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.വി.വിനോദിനി സ്വാഗതവും ബിന്ദു.കെ.നന്ദിയും പറഞ്ഞു.






Previous Post Next Post