കണ്ണൂർ:- വിവിധ പൊലിസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസിൽലുൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തി. പാപ്പിനിശ്ശേരി സ്വദേശി കെ.പി സാജിദ് (29) നെതിരെയാണ് കാപ്പ ചുമത്തി വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്തത്.
വളപട്ടണം, മയ്യിൽ, കണ്ണൂർ സിറ്റി എന്നീ പൊലിസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ ഐ.പി.എസിന്റെ നിർദേശപ്രകാരമാണ് നടപടി. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.