മയ്യിൽ:-കാൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിറയെ തത്തകളുള്ള മരം എന്ന സിനിമയിലെ നായകനും ,ചെറുപഴശ്ശി സ്വദേശിയുമായ സി.വി.നാരായണനേയും, എ.സി. ഷൺമുഖദാസ് പുരസ്കാരം നേടിയ ഡോ: ഐ. ഭവദാസൻ നമ്പൂതിരിയേയും, സി.കെ.ശേഖരൻ മാസ്റ്റർ അവാർഡു നേടിയ ഗ്രന്ഥശാലാ പ്രവർത്തകൻ കെ.പി.കുഞ്ഞികൃഷ്ണനേയും, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ടി.എൻ.ജോഷിത, ഇ.വി.വിഷ്ണു, ഗാഥാ വിനോദ്, ആർ. ആരോ മൽ എന്നിവരേയും വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ്ണയുടെ അദ്ധ്യക്ഷതയിൽ വായനശാലയിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ വൈ: പ്രസിഡണ്ട് ടി.പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.വി. ശ്രീ ജിനി , എം.വി. ഓമന എന്നിവർ ആശംസാ പ്രസംഗം നടത്തി. വി.വി. ദേവദാസൻ മാസ്റ്റർ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.