വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ പാരായണം ആരംഭിച്ച് 25 വർഷം പൂർത്തിയായി

 



മയ്യിൽ:- വേളം  ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ പാരായണം ആരംഭിച്ചു 25 വർഷം പൂർത്തിയാവുന്നത്‌  സമൂചിതമായി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ എ കെ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ "രാമായണപാരായണത്തിന്റെ  25 വർഷത്തെ നാൾവഴികൾ"എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ പി കെ നാരായണൻ  വിഷയാവതരണം നടത്തി. 

ചടങ്ങിൽ 25 വർഷം മുൻപ്  ക്ഷേത്രത്തിൽ രാമായണപാരായണം തുടങ്ങിയ ശ്രീ പി കൃഷ്ണമാരാർ മാസ്റ്ററെയും ശ്രീ പി കെ നാരായണനെയും,  ശ്രീമതി എ കെ രുക്മണി അമ്മയെയും  ക്ഷേത്രക്കുളം നവീകരണ മുൻചെയർമാൻ ശ്രീ എം വി കുഞ്ഞിരാമൻ മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.ചടങ്ങിൽ ശ്രീ യു പ്രഭാകരൻ സ്വാഗതവും ശ്രീമതി രതി നന്ദിയും  രേഖപ്പെടുത്തി

Previous Post Next Post