മയ്യിൽ:- മയ്യിൽ ബസ്സ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങൾക്കെതിരേ പരിശോധന ശക്തമാക്കി എക്സ്സൈസ് സംഘം. ശ്രീകണ്ഠപുരം റേഞ്ച് ഇൻസ്പെക്ടർ കെ. അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിലും ഷോപ്പിംഗ് കോംപ്ലക്സ് പരിസരങ്ങളിലും ഇടവഴികളിലും എക്സൈസ് സംഘം പരിശോധന നടത്തി.
മയ്യിൽ പോലീസും നിലവിൽ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മുഴുവൻ സമയ പട്രോളിംഗ് നടത്തുന്നുണ്ട്. മഫ്തിയിൽ പ്രത്യേക സ്ക്വാഡും നിരീക്ഷണം നടത്തുന്നുണ്ട്.
ലഹരി മാഫിയക്കെതിരേ ലഹരി വിരുദ്ധ കൂട്ടായ്മകൾ രൂപീകരിച്ച് യുവജന സംഘടനകളായ യൂത്ത് കോൺ ഗ്രസും ഡിവൈഎഫ്ഐ യും രംഗത്തിറങ്ങിയിട്ടുമുണ്ട്.