മയ്യിൽ:-ജിസിസി കെഎംസിസി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിലെ പതിനഞ്ചോളം ശാഖകളിലെ തെരെഞ്ഞെടുത്ത നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകി വരുന്ന വിവിധങ്ങളായ റിലീഫ് പ്രവർത്തനത്തിൻ്റെ സമാപനം ഇരുവാപ്പുഴ നമ്പ്രം ശാഖയിലെ നിർദ്ധനരായ ഒരു കുടുംബത്തിനു ഒരു വർഷത്തേക്കുള്ള റേഷൻ കിറ്റിൻ്റെ ടോക്കൺ ജിസിസി കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ട് ശംസുദ്ദിൻ തൈലവളപ്പ് നിർവ്വഹിച്ചു.
ശരീഫ് മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് അബ്ദുല്ല കെ യുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് ടിവി അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ കുഞ്ഞഹമ്മദ് കുട്ടി, സെക്രട്ടറി ജുബൈർ മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, ശംസുദ്ദീൻ തൈലവളപ്പ്, പ്രവാസി ലീഗ് പ്രസിഡണ്ട് സി കെ അബ്ദുൽ സത്താർ ഹാജി, സെക്രട്ടറി അബ്ദുറഹ്മാൻ കെ പി, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് മുനവ്വിർ പാലത്തുങ്കര തുടങ്ങിയവർ സംസാരിച്ചു.നിസാർ മയ്യിൽ സ്വാഗതവും ജമാൽ കെ പി നന്ദിയും പറഞ്ഞു.