മയ്യിൽ :- ജനകീയ വായനശാല& ഗ്രന്ഥാലയം, കവിളിയോട്ടുചാൽ സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ച് വായനശാല പരിധിയിലുള്ള വിമുക്തഭടൻ മാരെ ആദരിച്ചു. ചടങ്ങിൽ ഹോണററി ക്യാപ്റ്റൻ എംപി ബാലകൃഷ്ണൻ നമ്പ്യാർ ദേശീയ പതാക ഉയർത്തി. സികെ പ്രേമരാജൻ ഭാരതത്തിന്റെ ഭരണഘടന ആമുഖം വായിച്ചു.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് റോബർട്ട് ജോർജ് ഉദ്ഘാടനവും ആദര സമർപ്പണവും നടത്തി. വിമുക്തഭടൻ മാരായ ആർ അച്യുതൻ നമ്പ്യാർ, പവിത്രൻ ടി, രമേശൻ എം കെ, എം പി ബാലകൃഷ്ണൻ നമ്പ്യാർ, കെ പി രാമൻ നായർ, സികെ ജിതേഷ്, കെ ബാലകൃഷ്ണൻ, പി കെ ജയരാജൻ എന്നിവർ ആദരം സ്വീകരിച്ച് സംസാരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ഇ എം സുരേഷ് ബാബു വിമുക്തഭടൻമാരുടെ പരിചയപ്പെടുത്തി. ജനകീയ വായനശാല സെക്രട്ടറി സികെ പ്രേമരാജൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ കെ വിനോദൻ നന്ദിയും പറഞ്ഞു.
ദിലീപ് മാസ്റ്റർ നയിച്ച സ്വാതന്ത്രദിന ക്വിസ്സ് മത്സരത്തിൽ നിമിഷ കെ ഒന്നാം സ്ഥാനവും സന്തോഷ് എൻ കെ, രതീഷ് കെ എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. ചടങ്ങിന് വായനശാല പരിധിയിലുള്ള മുഴുവൻ പേരും സന്നിഹിതരായിരുന്നു.