മയ്യിൽ:-ഗ്രാമദീപം വായനശാല ഒറവയൽ,മഹിളാ അസോസിയേഷൻ ഒറവയൽ യൂണിറ്റ്,ഡി വൈ എഫ് ഐ ഒറവയൽ യൂണിറ്റ്,ബാലസംഘം ഒറവയൽ യൂണിറ്റ്,സാഗരം കുടുംബശ്രീ ഒറവയൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടൂർ ഒറവയൽ ഗ്രാമദീപം വായനശാലയിൽ വച്ച് എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ് വിജയികളെ അനുമോദിച്ചു.
ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മൊമെന്റോ നൽകി.പുച്ചേരി ബാലൻ അധ്യക്ഷത വഹിച്ചു. രൂപേഷ്.കെ,ഗീത കെ ,സുധാമണി പി .രാജിനി. പി.പി.തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം ഭരതൻ സ്വാഗതവും ഗ്രന്ഥശാല പ്രസിഡണ്ട് പി. ഉല്ലാസൻ നന്ദിയും രേഖപ്പെടുത്തി.