കമ്പിൽ:-മികവുള്ള ഖുർആനിക പണ്ഡിതരെ സൃഷ്ടിച്ച് സമുദായ സമർപ്പണം ചെയ്യുക എന്നത് കാലത്തിൻ്റെ അനിവാര്യതയാണെന്ന് സയ്യിദ് അസ്ലം മശ്ഹൂർ തങ്ങൾ പറഞ്ഞു.
സ്വഫ ഖുർആൻ കോളേജ് യൂണിയൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സക്കരിയ്യാ ദാരിമി അധ്യക്ഷത വഹിച്ചു.പ്രശസ്ത ട്രെയിനർ ഡോ. അബ്ദുൽ അസീസ് അശ്റഫി ക്ലാസവതരിപ്പിച്ചു. സമസ്ത ദർസ് വാർഷിക പരീക്ഷയിൽ ജില്ലാ റാങ്ക് ജേതാക്കളായ സ്വഫാ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.
ഹാഫിസ് അബ്ദുല്ല ഫൈസി, അമീർദാരിമി,അഷ്റഫ് മൗലവി, സി.കെ മൊയ തീൻ ,സൈഫുദ്ദീൻ നാറാത്ത്, അബ്ദുല്ല നാറാത്ത്, മുഹമ്മദ് കുഞ്ഞി ഖത്തർ , ജംഷീർ ,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഹാഫിസ് മഷ്ഹൂദ് സ്വാഗതവുംഹാഫിസ് റാസി നന്ദിയും പറഞ്ഞു.